Saturday , February 29 2020
Breaking News

ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സി സി തമ്പിയുടെ ചെമ്പരിക്കയിലെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍

കാസര്‍കോട് : കോടികളുടെ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സി സി തമ്പിയുടെ കാസര്‍കോട് ചെമ്പരിക്കയിലുള്ള റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് അധികൃര്‍ ഊര്‍ജ്ജിതമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ബിസിനസ് പങ്കാളിയായ തമ്പി ചാത്തംങ്കൈ ഹോളിഡെ എന്ന പേരിലാണ് ചെമ്പരിക്കയില്‍ റിസോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ നാട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നതോടെ റിസോര്‍ട്ട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. ഈ റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. ബി ആര്‍ ഡി സി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിസാര്‍ട്ട് നിര്‍മ്മാണം നടത്തിയത്.

1990-1992 കാലത്ത് സെന്റിന് 1500 രൂപ പ്രകാരം 27 ഏക്കര്‍ സ്ഥലമാണ് തമ്പി ഇതിനായി വാങ്ങിയത്. നാട്ടുകാര്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ചിരുന്നു. 14 ഏക്കറോളം റവന്യൂ ഭൂമി റിസോര്‍ട്ടിനു വേണ്ടി കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മാണി-ചാത്തങ്കൈ-നോമ്പില്‍ പുഴയോരം കയ്യേറി 14 മീറ്ററോളം അകലത്തില്‍ മതില്‍കെട്ടി ഉയര്‍ത്തിയെന്നും ഇതു ഏഴു കിലോമീറ്റര്‍ നീളത്തില്‍ അഴിമുഖം വരെ നീണ്ടു കിടക്കുന്നുണ്ടെന്നും വ്യക്തമാാകുകയായിരുന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …