Saturday , February 29 2020
Breaking News

ഡി വൈ എഫ് ഐ നേതാവിനെ കൊല്ലുമെന്ന് ഭീഷണി ; 6 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബദിയഡുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണി മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയില്‍ 60 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡി വൈ എഫ് ഐ ബദിയഡുക്ക മേഖലാ കമ്മിറ്റിയംഗം ബോളുക്കട്ടയിലെ സനദിന്റെ പരാതിയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഹരീഷ് നാരമ്പാടി, ബ്ലോക്ക് പഞ്ചായത്തംഗം അവിനാസ് റൈ, ദീക്ഷിത് കാമത്ത്, രാജേഷ് റൈ, തേജു ബാഞ്ചത്തടുക്ക, സത്യന്‍ തുടങ്ങി 6 പേര്‍ക്കെതിരെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ബദിയഡുക്കയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിക്ക് ശേഷം ചിലര്‍ ഒരു കട അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …