Saturday , February 22 2020
Breaking News

ഡോണ്‍’ തസ്ലിം വധം: 16 പേര്‍ കസ്റ്റഡിയിലെന്നു സൂചന

മംഗ്‌ളൂരു : കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോണ്‍’ തസ്ലിം എന്ന സി.എം.മുഹ്തസിമിനെ(40) കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നു സൂചന. തസ്ലിം വധവുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന 4 പേരും ഉണ്ടെന്നാണു സൂചന. വിദേശത്തുള്ള 4 പേരടക്കം 7 പേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടക്കുന്നുമുണ്ട്.

സംഭവം നടന്നു 11 ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. അന്വേഷണം സംബന്ധിച്ചു പൊലീസ് പൂര്‍ണമൗനത്തിലുമാണ്. അതിനിടെയാണ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയതായി സൂചന ലഭിക്കുന്നത്. തസ്ലിമിനെ വധിക്കാനുള്ള ഗൂഢാലോചന ഒരു വര്‍ഷം മുമ്പ് തന്നെ തുടങ്ങിയതായാണു വിവരം.
സെപ്റ്റംബറില്‍ മോഷണ കേസില്‍ അറസ്റ്റിലായി മംഗളൂരു ജയിലില്‍ കഴിയവെ ഇയാള്‍ക്കെതിരെ ജയിലിനകത്ത് ഭീഷണി ഉയര്‍ന്നതോടെയാണ് ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റിയതെന്ന് എന്നു പറയുന്നു. നാട്ടിലും വിദേശത്തുമുള്ള സ്വര്‍ണ-മദ്യ മാഫിയയാണു കൊലപാതകത്തിനു പിന്നിലെന്നാണു പുറത്തു വരുന്ന സൂചന. മോഷണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവെ സഹതടവുകാരനോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ ജയിലിലെ ചാരന്മാര്‍ വഴി ഈ സംഘത്തിന്റെ ചെവിയിലെത്തി.

ഈ വിവരങ്ങള്‍ പുറത്തു പോയാല്‍ തങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവാണ് തസ്ലിമിനെ വധിക്കുന്നതിലേക്കെത്തിയത്. ഉപ്പള സ്വദേശികളായ 3 പേരും ചെമ്പരിക്കയിലെ ഒരാളുമാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നാണു സൂചന.തസ്ലിം മംഗളൂരുവിലെ മോഷണ കേസില്‍ ഉള്‍പ്പെട്ടതു പോലും ഈ ഗൂഡാലോചനയുടെ ഭാഗമാണോയെന്നു സംശയമുണ്ട്.

തസ്ലിമിന്റെ മൃതദേഹം കണ്ടെടുത്ത കാര്‍ കണ്ണൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് വാടകയ്ക്ക് എടുത്ത് കടത്തിക്കൊണ്ടു പോയതാണ്. ഇതു നഷ്ടപ്പെട്ടതായി കണ്ണൂര്‍ സ്വദേശി പോലീസില്‍ അന്നു തന്നെ പരാതിയും നല്‍കിയിരുന്നു. ഈ കാര്‍ പല കൈകള്‍ മറിഞ്ഞ് തസ്ലിമിന്റെ കൈയ്യില്‍ എത്തി. ഇയാളിത് പൈവളികയിലെ ഒരു ക്രിമിനല്‍ സംഘത്തലവനു കൈമാറിയതായും വ്യക്തമായിട്ടുണ്ട്.

RANDOM NEWS

വേനല്‍ക്കാലരോഗങ്ങള്‍ : ജാഗ്രത നിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്

കാസര്‍കോട് : സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ് …