Tuesday , April 7 2020
Breaking News

ഡോണ്‍ തസ്ലിമിന്റെ കൊലക്ക് പിന്നില്‍ ദുബൈയില്‍ നിന്നുള്ള ക്വട്ടേഷനെന്ന് സൂചന ; രണ്ട് ഉപ്പള സ്വദേശികള്‍ കര്‍ണാടകയില്‍ പോലീസ് കസ്റ്റഡയില്‍

കാസര്‍കോട് : ചെമ്പരിക്ക സ്വദേശി ഡോണ്‍ തസ്ലിം എന്ന മുഹ്തസിമിന്റെ (38 കൊലയ്ക്ക് പിന്നില്‍ ദുബൈയില്‍ നിന്നുള്ള ക്വട്ടേഷനെന്ന് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഉപ്പള സ്വദേശികളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബൈയില്‍ നിന്നും സ്വര്‍ണം കള്ളക്കടത്ത് നടത്തുന്ന വിവരം ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലായത് ഒരാള്‍ കാര്‍ ഡ്രൈവറും മറ്റൊരാള്‍ ഇയാളുടെ സുഹൃത്തുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹുബ്ലി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് തസ്ലിമിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. മംഗ്ലൂരുവിലെ ബന്ദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരുണ്‍ ജ്വല്ലറിയില്‍ നിന്നും 1.11 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ 2019 സെപ്റ്റര്‍ 23നാണ് തസ്ലിം അറസ്റ്റിലായത്. റിമാന്റിലായിരുന്ന തസ്ലിമിന് ജനുവരി 31യാണ് കോടതി ജാമ്യം അനുവദിച്ചത്. ജയില്‍മോചിതനായ തസ്ലിം പുറത്തുകാത്തിരുന്ന സഹോദരന്‍ അബ്ദുല്‍ഖാദറിനും മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ വരികയായിരുന്നു. ഇതിനിടെ നെലോഗി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് രണ്ടു കാറുകളിലായെത്തിയ സംഘം തോക്കും വാളും മറ്റു ആയുധങ്ങളുമായി വളഞ്ഞ് തസ്ലിമിനെ പിടികൂടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു ദിവസം സംഘത്തിന്റെ പിടിയിലായിരുന്ന തസ്ലിമിനെ ഞായറാഴ്ച വൈകിട്ടോടെയാണ് സജിപെ മുന്നൂര്‍ വില്ലേജിലെ സാഗ്രി ശാന്തിനഗറില്‍ തസ്ിമിനെ ഇന്നോവ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കാറില്‍ തന്നെയാണ് അതിക്രൂരമായി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് കാറും പോലീസ് കസ്റ്റഡിയിലാണ്.

മംഗ്‌ളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തസ്ലിമിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാസര്‍കോട്ടെത്തിച്ചത്. തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ പത്തുമണിയോടെ ചെമ്പരിക്കയിലേക്ക് കൊണ്ടുപോയി. പിന്നീട് ചെമ്പരിക്ക ജുമാമസ്ജിദില്‍ ഖബറടക്കി. നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു തസ്ലിം.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …