Monday , March 30 2020
Breaking News

ഡോ. എ സുബ്ബറാവു ജന്മശതാബ്ദി ആഘോഷ സമാപനം : മോഡി ഭരണം രാജ്യത്തെ കലാപ ഭൂമിയാക്കുന്നു : പന്ന്യന്‍ രവീന്ദ്രന്‍

മഞ്ചേശ്വരം: രാജ്യത്ത് അച്ഛാദിന്‍ വരുമെന്ന് ജനങ്ങളെ പറഞ്ഞത് പറ്റിച്ച് അധികാരത്തിലെത്തിയ മോഡിയുടെ ഭരണം രാജ്യത്തെ കലാപ ഭൂമിയാക്കുകയാണെന്ന് സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് കലാപമുണ്ടാക്കിയ ജനശ്രദ്ധ തിരിച്ചു വിട്ട് ഒരു വശത്ത് ഭരണ പരാജയം മറയ്ക്കുകയും മറു വശത്ത് രാജ്യം വിറ്റു തുലയ്ക്കുകയുമാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പാര്‍ലമെന്റേറിയേനും മുന്‍ സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായിരുന്ന ഡോക്ടര്‍ എ ഡോ.എ.സുബ്ബറാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സുപ്രധാനമായ സ്ഥാപനങ്ങളെല്ലാം വിറ്റുവിറ്റ് മുന്നേറുകയാണ് കേന്ദ്രസര്‍ക്കാര്‍. പലതും നഷ്ടകണക്ക് പറഞ്ഞ് ചുളുവിലക്ക് വില്‍ക്കുകയാണ്.

ഒമ്പത് ലക്ഷം കോടി ആസ്തി ലാഭ വിഹിതം നല്‍കുന്ന ഭാരത് പെട്രോളിയം ലിമറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനം വെറും 60,000 കോടിക്ക് വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. രാജ്യത്തെ ലാഭത്തിലുള്ള പത്ത് വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ് ഭാരത് പെട്രോളിയം. സാധാരണ കാരുടെ യാത്രയ്ക്ക് സഹായകമായ ഇന്ത്യന്‍ റെയില്‍വേയും സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കി കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും വിപുലമായ ശൃംഖലയുള്ളതുമായ എല്‍ഐസിയെന്ന സംരംഭം വില്ക്കാനുള്ള പ്രഖ്യാപനം ബജറ്റിലൂടെ അവര്‍ നടത്തിയിരിക്കുന്നു. എന്നുമാത്രമല്ല ഏറ്റവും ലാഭമുണ്ടാക്കുന്ന സംരം’ം കൂടിയാണത്. നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി 14,000ത്തിലധികം കോടി രൂപ ലാഭമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കണ്ട ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോദി സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ നിയമം ഉപയോഗിച്ചാണ് രാജ്യത്തെ ജനങ്ങളെ കേന്ദ്ര ഭരണം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. മോഡി കാലം കലികാലമാണെന്നും പന്ന്യന്‍ പറഞ്ഞു. മതനിരപേക്ഷ കക്ഷികള്‍ മോദി ഭരണത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബി.വി രാജന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, ശ്രീ ശ്രീ ശ്രീ വിജയാനന്ദ സ്വാമിജി, ഡോ. രമാനന്ദ ബനാരി, കേശവ കനില കടമ്പാര്‍, സി പി ഐ ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി വി കുക്യന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, ടി കൃഷ്ണന്‍, സി പി ബാബു, വി രാജന്‍, കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, എം അസിനാര്‍, പി എ നായര്‍, ബി എംഅനന്ത, എം സജ്ഞീവറൈ, ചിത്രാവതി, ശ്യാംഭവി, ഡോ. സുബ്ബറാവുവിന്റെ മക്കളായ ഡോ. അജിത് റാവു, പ്രഭാകര റാവു തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കലാ സന്ധ്യയും നടന്നു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …