Monday , March 30 2020
Breaking News

ഡോ. രാജഗോപാലന്‍ കുഴഞ്ഞു വീണു മരിച്ചു

ഉദുമ : പാലക്കുന്ന് പത്മ നഴ്‌സിംഗ് ഹോം ഉടമ ഡോ. എന്‍ രാജഗോപാലന്‍ റാവു (70) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഏഴിന് ആറാട്ടുകടവിലുള്ള സ്വന്തം പറമ്പില്‍ എത്തി തിരിച്ചുവരുമ്പോഴാണ് കുഴഞ്ഞു വീണത്. ബോധരഹിതനായി വഴിയില്‍ കിടന്നിരുന്ന അദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. രോഗ നിര്‍ണ്ണയത്തിലും ചികിത്സയിലും സാധാരണക്കാരന്റെ വിശ്വാസമായിരുന്നു ഡോക്ടര്‍. 1975 ലാണ് കാഞ്ഞങ്ങാട്ടു കാരനായ ഡോക്ടര്‍ പാലക്കുന്നിലെത്തി ക്ലിനിക് ആരംഭിച്ചത്. രോഗികള്‍ക്കു വേണ്ടി സഹനത്തിന്റെ ഏതറ്റംവരെയും പോകുന്ന ഇദ്ദേഹം പാവപ്പെട്ടവന്റെ അത്താണിയായിരുന്നു. ഡോ. രാജഗോപാല്‍ റാവുവിന്റെ യാദൃശ്ചിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

ഭാര്യ : കുമുത കെ റാവു. മക്കള്‍ : നന്‍ കിഷോര്‍ (എഞ്ചിനിയര്‍ ജര്‍മ്മനി), ഡോ. രഞ്ജിത് (മാഞ്ചസ്റ്റര്‍). സഹോദരങ്ങള്‍ : രാമചന്ദ്ര റാവു, നാരായണ്‍ റാവു, ശ്രീപാദറാവു, ഡോ. മുരളിധര, രാജേശ്വരി.

RANDOM NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി …