Monday , March 30 2020
Breaking News

തട്ടിപ്പ് കേസില്‍ ജയിലില്‍ നിന്നിറങ്ങിയ വയനാട് സ്വദേശി നിരവധി പേരില്‍ നിന്നും വീണ്ടും പണം തട്ടി മുങ്ങി

കാഞ്ഞങ്ങാട് : തവണകളായി തുക നല്‍കി സാധങ്ങള്‍ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വയനാട് സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വീണ്ടും നിരവധി പേരെ കബളിപ്പിച്ച് പണവുമായി മുങ്ങി. വയനാട് മാനന്തവാടി മുപ്പത്തെട്ടാംമൈല്‍ പേര്യ മുക്കത്ത് ഹൗസില്‍ ബെന്നി (38)യാണ് ജയിലില്‍ നിന്നിറങ്ങി ഒരാഴ്ച പിന്നിട്ട് വീണ്ടും തട്ടിപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസം അജാനൂര്‍ കടപ്പുറത്ത് നിരവധി വീടുകളില്‍ എത്തി ടി വി ഫ്രിഡ്ജ്, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് പറഞ്ഞ തുക അഡ്വാന്‍സ് തുക വാങ്ങി മുങ്ങുകയായിരുന്നു. ബെന്നിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അജാനൂര്‍ കടപ്പുറത്തെ യുവാവ് മൊബൈലില്‍ യുവാവിനെ ഇയാളുടെ പടം പകര്‍ത്തുകയും ഒരു സാധനത്തിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. 2000 രൂപയാണ് സാധാരണ ബെന്നി അഡ്വാന്‍സ് വാങ്ങുന്നത്. എന്നാല്‍ 500 രൂപ നല്‍കാം എന്നാണ് യുവാവ് പറഞ്ഞത്. 50 രൂപ നഷ്ടപ്പെടുമെന്ന് കരുതി തന്നെയാണ് യുവാവ് നല്‍കിയത്. എന്നാല്‍ പണം വാങ്ങി മൂന്നു ദിവസം പിന്നിട്ടിട്ടും സാധനങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് യുവാവ് നല്‍കിയ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. ഇതേ നമ്പറില്‍ വാട്‌സ് ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പറില്‍ നിന്നും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവാണെന്ന് മനസ്സിലായത്. ആറുമാസം മുമ്പാണ് ചിറ്റാരിക്കാല്‍ എസ് ഐ വിനോദ്കുമാര്‍ തട്ടിപ്പ് വിവരം മനസ്സിലാക്കി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ തന്നെ അറിയിപ്പിന്റെ ഒരു വീഡിയോ ക്ലിപ്പിംഗ് പുറത്തുവിട്ടത്. ഇതാണ് പ്രതിയെ കുടുക്കിയത്. അന്ന് വിനോദ്കുമാര്‍ തന്നെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. ആറുമാസമായി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. ഒരാഴ്ചമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …