Friday , December 13 2019
Breaking News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം

കാസര്‍കോട് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 726 ഭേദഗതി പദ്ധതികള്‍ക്കും പുതുതായി സമര്‍പ്പിച്ച 455 പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ്, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തുകള്‍, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുള്‍പ്പെടെ 42 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 201920 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്കും പുതിയ പദ്ധതികള്‍ക്കുമാണ് യോഗം അംഗീകാരം നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 28.5 ശതമാനം തുകയാണ് ചെലവഴിച്ചത്. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്തി. ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പകരം ജീവനക്കാരെ ലഭിക്കാതെ സ്ഥലം മാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …