Saturday , August 15 2020
Breaking News

തലവേദനയെ തുടര്‍ന്ന് ഗുളിക കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു

കാസര്‍കോട് : തലവേദനയെത്തുടര്‍ന്ന് വീട്ടില്‍ വെച്ച് ഗുളിക കഴിച്ച് അവശനിലയിലായ യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചു. മഞ്ചേശ്വരം ബാക്രബയല്‍ തലക്കിയിലെ കൊറഗപ്പഷെട്ടിഗാര്‍-ദേവകി ദമ്പതികളുടെ മകന്‍ ടി ജഗദീശ (31)യാണ് മരിച്ചത്. കര്‍ണാടക മുടിപ്പുവിലെ ഇന്‍ഫോസിസ് ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ വെച്ച് തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുളിക കഴിച്ചിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് അവശനിലയിലായ ജഗദീശയെ മംഗല്‍പാടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ബാലകൃഷ്ണന്‍, ഭാരതി.

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …