Friday , July 3 2020
Breaking News

താന്‍ കൊല്ലപ്പെടും, സ്വത്തുക്കള്‍ മകള്‍ക്ക്; മരിക്കുന്നതിന് മുമ്പ് കൃതി എഴുതിവെച്ചു

കുണ്ടറ: കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കൃതി എന്ന യുവതിയുടെ കത്ത് പുറത്ത്. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കൃതിയെഴുതിയ കത്താണ് കണ്ടെത്തിയത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു.

രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ട് പോകരുതെന്ന് ഉള്ളതുകൊണ്ടാണ് ഈ കത്തെഴുതുന്നതെന്നും കൃതി പറയുന്നു.

ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തില്‍ മൂന്ന് വയസുള്ള മകളും കൃതിയ്ക്ക് ഉണ്ട്.

തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് കൃതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ അച്ഛന്‍ മോഹനനും ഭാര്യ ബിന്ദുവും കണ്ടെത്തിയത്. ഭര്‍ത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങി
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. വൈശാഖുമായി കൃതിയുടെ രണ്ടാംവിവാഹമായിരുന്നു.

വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും ഒന്നരമാസത്തിനുശേഷം തിരിച്ചെത്തി. കേരളത്തിനുപുറത്ത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തിനല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കള്‍ വൈശാഖിന് നല്‍കിയിരുന്നു.
പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകീട്ട് മുളവനയിലെ വീട്ടിലെത്തി.

വൈശാഖില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കൃതി അമ്മയെ അറിയിച്ചിരുന്നു. കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തുനിന്ന് അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതിച്ചില്ല. രാത്രി 9.30-ഓടെ കൃതിയുടെ അമ്മ അത്താഴം കഴിക്കാനായി ഇരുവരെയും വിളിച്ചു. വാതില്‍തുറന്ന വൈശാഖ്, തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45 ന് വീണ്ടും മുട്ടി വിളിച്ചു.
വാതില്‍തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും വൈശാഖ് പറഞ്ഞെങ്കിലും കാര്‍ സ്റ്റാര്‍ട്ടുചെയ്ത് രക്ഷപ്പെടുകയായിരുന്നു.

RANDOM NEWS

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 % വിജയം

തിരുവനന്തപുരം : ഈവര്‍ഷത്തെ എസ് എസ് എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സി …