Sunday , August 9 2020
Breaking News

താലൂക്ക് ആശുപത്രി വികസന മുരടിപ്പിനെതിരെ മംഗല്‍പ്പാടി ജനകീയ വേദി സമരം ശക്തമാക്കുന്നു. വ്യാഴാഴ്ച്ച ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ

കുമ്പള:താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് മംഗല്‍പ്പാടി ജനകീയവേദി ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ മറ്റു താലൂക്ക് ആശുപത്രികള സര്‍ക്കാര്‍ വേണ്ട വിധം പരിഗണിക്കുമ്പോള്‍ അത്യു ത്തരദേശത്തെ താലൂക്ക് ആശുപത്രിയെ സര്‍ക്കാരും ജില്ലാ ഭരണകൂടവും പാടേ അവഗണിക്കുകയാണ്. ആശുപത്രിക്ക് അഞ്ച് കോടി രൂപാ ചിലവില്‍ 5 നില കെട്ടിടം പണിയുമെന്ന് ജില്ലാ കലക്ടറുടെ പ്രഖ്യാപനവും കടലാസില്‍ തന്നെ. താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭിക്കേണ്ട ഈ ആതുരാലയത്തിന്റെ പുരോഗതിക്കായി സര്‍ക്കാരിനോട് നിരവധി തവണ യാചിച്ചിട്ടും ഫലം കണ്ടില്ലെന്നും ജനകീയവേദി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 2019 കിടത്തി ചികിത്സ തുടങ്ങിയെങ്കിലും അത് പലപ്പോഴായി തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്. 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തതയില്ല. 2018 ല്‍ മംഗല്‍പ്പാടി സി എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഭൗതികസൗകര്യത്തിലും ചികിത്സാരംഗത്തും വളരെ പിന്നിലാണ്. ദിവസേന അറുന്നൂറിനും എഴുന്നൂറിനും ഇടയില്‍ രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാല്‍ മൂന്നോ നാലോ ഡോക്ടര്‍മാരാണുള്ളത്.മറ്റു സ്റ്റാഫുകളും ആവശ്യത്തിനില്ല. ഡോക്ടര്‍മാരുടെ കുറവ് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. പുതുതായി വരുന്ന ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നതും നിത്യസംഭവമാണ്. സാങ്കേതിക സൗകര്യം കുറഞ്ഞ ലാബും എക്‌സറേ സ്‌കാനിങ് മെഷീനുകള്‍ ഇല്ലാത്തതും ആശുപത്രിയുടെ നിലവാരം എന്താണെന്ന് മനസിലാക്കാനാകും. ഈ ആശുപത്രിയില്‍ അത്യാവശ്യം മെച്ചപ്പെട്ട ചികിത്സാ സൗകര്യമുണ്ടായിരുന്നെങ്കില്‍ ലോക്ഡൗണ്‍ കാലത്ത് കര്‍ണാടക ചികിത്സ നിഷേധിച്ചതിന്റെ മരണത്തിന് കീഴടങ്ങിയ 13 മനുഷ്യജീവനുകള്‍ ഒരു പക്ഷേ രക്ഷിച്ചെടുക്കാനാകുമായിരുന്നു. താലൂക്ക് ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മുഴുവന്‍ സമയവും കടത്തി ചികിത്സ അനുവദിക്കുക, ഡോക്ടര്‍മാരെ നിയമിക്കുമ്പോള്‍ തദ്ദേശീയരായവര്‍ക്ക് മുന്‍ഗണന നല്‍കുക, എക്‌സറേ, സ്‌കാനിങ് സംവിധാനം ഏര്‍പ്പെടുത്തുക, മെച്ചപ്പെട്ട ലാബ് നൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ വേദി സമരം ശക്തമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഇതിന്റ ഭാഗമായി 9.7.2020 വ്യാഴായിച്ച ആശുപത്രി കവാടത്തിന് മുന്നില്‍ മംഗല്‍പ്പാടി ജനകീയവേദി ധര്‍ണ്ണ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബൂ തമാം, സിദ്ധീഖ് കൈകമ്പ’ അഷ്‌റഫ് മദര്‍ ആര്‍ട്‌സ്, റൈഷാദ് ഉപ്പള, അഷാഫ് മൂസ, മഹ്മൂദ് കൈകമ്പ, സൈന്‍ അടുക്ക സംബന്ധിച്ചു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …