Friday , January 24 2020
Breaking News

തിരിച്ചടിച്ച് ഇറാന്‍? ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

യുഎസ് എംബസി, ബലാദ് എയര്‍ ഫോഴ്‌സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപമായിരുന്നു റോക്കറ്റ് ആക്രമണുണ്ടായത്. അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്നാണ് വിവരം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലാദിലെ ബേസ് ക്യാമ്പ്..

നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളുടെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഗ്രീന്‍സോണ്‍. അതേസമയം, റോക്കറ്റ് ആക്രമണമുണ്ടായതിന് പിന്നാലെ യുഎസ് സൈന്യം ബാഗ്ദാദില്‍ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

RANDOM NEWS

ഗള്‍ഫ് മേഖലയിലെ യു.എസിന്റെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്ക മറുപടിയും …