Thursday , September 24 2020
Breaking News

തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി കാസര്‍കോട് വരെ നീട്ടണം എഐ വൈ എഫ്

കാസര്‍കോട്: കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനു മുമ്പില്‍ ധര്‍ണ്ണ നടത്തി.
ദീര്‍ഘനാളായുള്ള ജനങ്ങളുടെ മുറവിളിയാണ് ട്രെയിന്‍ കാസറഗോഡ് വരെ നീട്ടണമെന്നുള്ളത്. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്.കാസര്‍കോട്ടെ ജനങ്ങള്‍ക്ക് തലസ്ഥാനത്തെത്താന്‍ മറ്റു ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലൂടെ ഓടുന്ന ജനശദാബ്ദി കാസര്‍കോടു വരെ നീട്ടേണ്ടുന്നതിന്റെ അനിവാര്യത ആസന്നമായിരിക്കുന്നത്. ധര്‍ണ്ണ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍, സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു., സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ഹരിദാസ് പെരുമ്പള എന്നിവര്‍ സംസാരിച്ചു.പ്രകാശന്‍ പള്ളിക്കാപ്പാല്‍, മനോഹര്‍ പുത്തിഗെ, അസ്‌ക്കര്‍ കടവത്ത്, ശ്രീജിത്ത് കുറ്റിക്കോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി …