Wednesday , July 8 2020
Breaking News

തീര്‍ത്ഥങ്കര കടിഞ്ഞിത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓടിളക്കി 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

കാഞ്ഞങ്ങാട് : പടന്നക്കാട് തീര്‍ത്ഥങ്കര കടിഞ്ഞിത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓടിളക്കി 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 30000 രൂപയും കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ചുറ്റമ്പലത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തു കടന്നത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ആറേമുക്കാല്‍ പവന്റെ സ്വര്‍ണ്ണകിരീടം, മൂന്നു മാലകള്‍, അരപവന്‍ വീതമുള്ള അഞ്ച് ചുട്ടികള്‍, ക്ഷേത്രത്തില്‍ സൂക്ഷിച്ച 25000 രൂപ, ചെമ്പു ഭണ്ഡാരത്തില്‍ സൂക്ഷിച്ച 4000 രൂപയുടെ നാണയത്തുട്ടുകള്‍ എന്നിവ കവര്‍ന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൂജാരി ഗോപിനാഥന്‍ കാനത്തായര്‍ ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറന്ന് അകത്ത് കടന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ശ്രീകോവിലില്‍ നിന്നും വിളക്ക് തെളിയുന്നത് കണ്ടു. ഇതോടെ ശ്രീകോവിലിന്റെ വാതില്‍ തുറന്നതായി മനസ്സിലായി. അഞ്ചുമണിക്കാണ് പൂജാരി ക്ഷേത്രത്തിലെത്തിയത്. ആഭരണങ്ങള്‍ ശ്രീകോവിലിനകത്ത് പ്ലാസ്റ്റിക് പെട്ടിയില്‍ സൂക്ഷിച്ചതായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈഎസ് പി കെ സുധാകരന്‍, സി ഐ വിനോദ്കുമാര്‍ തുടങ്ങിയവുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞ നാട്ടുകാരും ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി.

RANDOM NEWS

സ്‌ക്രാച്ച് കാര്‍ഡ് വഴി പണം തട്ടിപ്പിനു ശ്രമമെന്ന് പരാതി

കാസര്‍കോട് : സ്‌ക്രാച്ച് കാര്‍ഡ് വഴി പണം തട്ടിപ്പിനു ശ്രമമെന്ന് പരാതി. ഓണ്‍ലൈന്‍ മുഖേന പ്രമുഖ സ്ഥാപനത്തില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ …