Wednesday , July 17 2019
Breaking News
Train

തീവണ്ടി തട്ടി യുവതിയുടെയും മകന്റെയും മരണം ; നാട് കണ്ണീര്‍കയത്തില്‍

കുമ്പള : തീവണ്ടി തട്ടി യുവതിയുടെയും മകന്റെയും മരണം നാടിനെ കണ്ണീര്‍കയത്തിലാഴ്ത്തി. മൊഗ്രാല്‍ പെര്‍വാഡ് നാങ്കി കടപ്പുറത്തെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ ഷഹ്‌സാദ് (അഞ്ച) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ് ആണ് ഇടിച്ചത്. മാതാവിന്‍െയും മരണം വീട്ടുകാരേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി.
റെയില്‍വേ ട്രാക്കിന് സമീപം തന്നെയാണ് ഇവരുടെ വീട്. ബറാഅത്ത് രാവായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. തീവണ്ടി വരുന്നതിനിടെ ട്രാക്കില്‍ ഓടിക്കയറിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരേയും തീവണ്ടി ഇടിക്കുകയായിരുന്നുവെന്ന് കരുതുന്നു.

RANDOM NEWS

Death

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണം ; നാട്ടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാടങ്കോട് ജി എഫ് വി എച്ച് എസ് എസിലെ പ്ലസ് …