Tuesday , February 18 2020
Breaking News

തീവ്ര ശുചീകരണ യജ്ഞം: നാടുണര്‍ന്നു, മുഖം മിനുക്കി പാതയോരങ്ങള്‍

കാസര്‍കോട് : നാടുണര്‍ന്നു കൈകോര്‍ത്തതോടെ ജില്ലയിലെ പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അപ്രത്യക്ഷമായി. ജില്ലയിലെ 131 കിലോമീറ്ററോളം വരുന്ന ദേശീയ പാത, കെഎസ്ടിപി റോഡ്, പ്രധാന പാതകളുടെ ഇരുവശങ്ങള്‍, കടലോരം എന്നിവയാണ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, യൂത്ത് ക്ലബുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ചെര്‍ക്കളയില്‍ നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി വി ജസീര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ സംബന്ധിച്ചു. ശുചീകരണയജ്ഞത്തില്‍ അഞ്ച് ടണ്ണോളം മാലിന്യമാണ് നീക്കം ചെയ്യുന്നതെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി വി ജസീര്‍ പറഞ്ഞു. ജൈവ മാലിന്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ സംസ്‌കരിക്കും. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പാതയോരങ്ങള്‍ ശുചീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തൊട്ടാകെ ശുചീകരണ യജ്ഞം നടത്തുന്നത്.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …