Thursday , September 24 2020
Breaking News

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി പുറപ്പെട്ട വാഹനങ്ങള്‍ കവാടത്തില്‍ മീന്‍വില്പന തൊഴിലാളികള്‍ തടഞ്ഞു.
തൈക്കടപ്പുറത്ത് സ്ത്രീ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. ചന്തേര ഇന്‍സ്‌പെക്ടര്‍ എസ്.നിസാം, തീരദേശ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം മടക്കരയിലെത്തി തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു..

തുടര്‍ന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.വി.സതീഷ് നേരിട്ടെത്തി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. തുറമുഖത്ത് വെള്ളിയാഴ്ചയും യാനങ്ങള്‍ നിറയെ മീനുമായെത്തി. വാങ്ങിയ മീന്‍ ഐസ് നിറച്ച് സംരക്ഷിക്കാനാകാതെ മൊത്തക്കച്ചവടക്കാരും വലഞ്ഞു.

മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുഖേന ആവശ്യത്തിന് മീന്‍ ലഭ്യമാക്കാമെന്ന നിര്‍ദേശവും തൊഴിലാളികള്‍ അംഗീകരിച്ചില്ല. തുറമുഖത്തുനിന്ന് മീന്‍ ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

ഉച്ചയ്ക്കുശേഷം ചര്‍ച്ചനടത്തി പരിഹരിക്കാമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ പിന്നാക്കം പോയത്. മീന്‍വില്പനയുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടാക്കിയ ധാരണ മൊത്തവിതരണക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു തൈക്കടപ്പുറത്തെ പ്രതിഷേധം. ഇരട്ടിയിലധികം വിലകൂട്ടിയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് മീന്‍ നല്‍കുന്നതെന്നാണ് ആരോപണം..
പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീലേശ്വരം പോലീസ്, കോസ്റ്റല്‍ പോലീസ് എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥരുമെത്തി..

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …