Monday , March 30 2020
Breaking News

തൃക്കണ്ണാട് ഉത്സവം കൊടിയിറങ്ങി; ഇനി പാലക്കുന്നില്‍

പാലക്കുന്ന്: തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം കൊടിയിറങ്ങി. ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍നിന്ന് തൃക്കണ്ണാടപ്പനെയും ശാസ്താവിനെയും പുറപ്പെട്ട ആറാട്ട് എഴുന്നള്ളത്തിന് വഴിനീളെ വിശ്വാസികള്‍ വരവേല്‍പ്പ് നല്‍കി. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീടിന് മുന്‍പില്‍ ക്ഷേത്ര കര്‍മികള്‍ വന്ദനം ചെയ്ത് വണങ്ങി. തുടര്‍ന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് നര്‍ത്തകന്മാരും കര്‍മികളും പരിവാരസമേതം എഴുന്നള്ളത്തിനെ ആറാട്ട് കടവിലേക്ക് അനുഗമിച്ചു..

ആറാട്ട് കുളിയും അനുബന്ധ പൂജാകര്‍മങ്ങളും പൂര്‍ത്തിയാക്കി എഴുന്നള്ളത്ത് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് വെടിത്തറക്കാലില്‍ എതിരേല്‍പ്പും കട്ടയില്‍ പൂജയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് തൃക്കണ്ണാട്ടേക്ക് പുറപ്പെട്ടു. പാലക്കുന്നില്‍നിന്ന് കെട്ടിച്ചുറ്റിയ കര്‍മികള്‍ തിരുവായുധങ്ങളും മേലാപ്പും കുടയും കൈവി
ളക്കുമായി തൃക്കണ്ണാട്ടേക്ക് അനുഗമിച്ചു. അവിടെ തൃക്കണ്ണാടപ്പന്റെ തിടമ്പ്‌നൃത്തത്തിന് ശേഷം എട്ടുദിവസം നീണ്ട ഉത്സവത്തിന് കൊടിയിറക്കി.

ഈ സമയമത്രയും ദണ്ഡപ്പടി കാവലിലായിരുന്ന പാലക്കുന്ന് ക്ഷേത്ര നര്‍ത്തകന്മാര്‍ തിടമ്പില്‍ ചാര്‍ത്തിയിരുന്ന പുഷ്പമാലകളും പ്രസാദവും എണ്ണയും സ്വീകരിച്ച് തിരുവായുധങ്ങളില്‍ ചാര്‍ത്തിയശേഷം പ്രതീകാത്മകമായി കമ്പ, കയര്‍, പന്തല്‍ മുള, ഓല എന്നിവ ഏറ്റുവാങ്ങി ഭണ്ഡാരവീട്ടിലേക്ക് പുറപ്പെട്ടു.വ്യാഴാഴ്ച രാത്രി പാലക്കുന്നില്‍ ഭരണിഉത്സവത്തിന് കൊടിയേറ്റും. തൃക്കണ്ണാട്ടുനിന്ന് വ്യാഴാഴ്ച വൈകുന്നേരം 4.30-ന് ചന്ദ്രഗിരി ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും ഉണ്ടാകും.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …