Tuesday , April 7 2020
Breaking News

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകല മഹോത്സവം 31 മുതല്‍ ഫെബ്രു.8 വരെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ മൂന്നു വ്യാഴവട്ടക്കാലത്തിനു ശേഷം നടക്കുന്ന പുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്സവത്തിന്റെ നടത്തിപ്പിനും ശുഭ പര്യവസനാനത്തിനുമായി വിദേശത്ത് നിന്നടക്കം വിവിധ കൂട്ടായ്മകളുടെ സഹായവും സഹകരണവും നിര്‍ലോഭം ലഭിച്ചുവരുന്നു. ജില്ലയില്‍ നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തര്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം കാണാന്‍ ക്ഷേത്രത്തിലെത്തും. അവരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളും ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഉച്ചിലത്ത് പദ്മനാഭ തന്ത്രി കാര്‍മികത്വംവഹിക്കും. വിവിധ വൈദിക-ആധ്യാത്മിക-സാംസ്‌കാരിക പരിപാടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.
31-ന് രാവിലെ ഒന്‍പതിന് വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കലവറനിറയ്ക്കലോടെയാണ് തുടക്കം. ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് ഘോഷയാത്രയോടെ ആചാര്യവരവേല്‍പ്പ്. ആറുമണിക്ക് നടക്കുന്ന സമ്മേളനം ഉളിയത്ത് വിഷ്ണു അസ്ര ഉദ്ഘാടനംചെയ്യും. ഫെബ്രുവരി ഒന്നിന് ഉച്ചപൂജയ്ക്കുശേഷം തൃക്കണ്ണാട് ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ സദ്ഗ്രന്ഥ പാരായണം. വൈകീട്ട് 6.30-ന് ഉദുമ പള്ളം അയ്യപ്പഭജനമന്ദിര സമിതിയുടെ ഭജന എട്ടുമണിക്ക് പാലക്കാട് പൊതിയന്‍ നാരായണ ചാക്യാരുടെ
ചാക്യാര്‍കൂത്ത്.

ഫെബ്രുവരി രണ്ടിന് രാവിലെ 10-ന് പെരികമന ശ്രീധരന്‍ നമ്പുതിരിയുടെ പ്രഭാഷണം. വൈകീട്ട് സാംസ്‌കാരിക സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. 6.30-ന് മുക്കുന്നോത്ത്കാവ് ഭഗവതിക്ഷേത്ര സമിതിയുടെ ഭജന.

മൂന്നിന് രാവിലെ 10 മുതല്‍ അച്ചേരി ആധ്യാത്മികപഠനകേന്ദ്രം സദ്ഗ്രന്ഥപാരായണം. 11-ന് ബളാല്‍ ആര്യാ സുകുമാരന്റെ നൃത്തം, 6.30-ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രസമിതിയുടെ ഭജന. നാലിന് രാവിലെ 11-ന് പയ്യാവൂര്‍ മാധവന്‍ ആധ്യാത്മികപ്രഭാഷണം നടത്തും. 6.30-ന് പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര സമിതിയുടെ ഭജന.

അഞ്ചിന് രാവിലെ 9.13നും 9.37-നും ഇടയിലാണ് പുനഃപ്രതിഷ്ഠ നടക്കുക. 10 മണിക്ക് ബെംഗളൂരു കാഞ്ചന സിസ്റ്റേഴ്സ് സംഗീതക്കച്ചേരി നടത്തും. ഉച്ചയ്ക്ക് അന്നദാനം. 6.30-ന് തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി സമിതിയുടെ ഭജന, 8.30-ന് മല്ലം ദുര്‍ഗാപരമേശ്വരി സംഘത്തിന്റെ യക്ഷഗാനം. ആറിന് രാവിലെ ഏഴുമുതല്‍ സാവിത്രി മുല്ലച്ചേരിയുടെ ഹരിനാമകീര്‍ത്തനം. 10-ന് കാഞ്ഞങ്ങാട് ഹേമലത, രാധിക എന്നിവരുടെ സംഗീതാര്‍ച്ചന. 6.30-ന് അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രസമിതിയുടെ ഭജന. എട്ടിന് കാസര്‍കോട് റിഥം ബീരന്തബൈലിന്റെ നൃത്തം.

ഏഴിന് രാവിലെ 10-ന് ഉദുമ സംയുക്ത സത്സംഗ സമിതിയുടെ സദ്ഗ്രന്ഥ പാരായണം. 6.30-ന് തൃക്കണ്ണാട് ശിവപ്രിയ സമിതിയുടെ ഭജന.

എട്ടിന് രാവിലെ പത്തുമുതല്‍ ഭജന. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് നാലിന് സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരകളി. തുടര്‍ന്ന് ഉത്സവത്തോടെ സമാപനം.

ഫെബ്രുവരി ഒന്നുമുതല്‍ എല്ലാദിവസവും രാവിലെ അഞ്ചുമണിമുതല്‍ ഗണപതിഹോമത്തിനുശേഷം..വിവിധ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളും ഉണ്ടാവും. ഇ.ശ്രീവത്സന്‍ നമ്പ്യാര്‍ (ചെയ.), എം.പി.കുഞ്ഞിരാമന്‍ (വര്‍ക്കിങ് ചെയ.), സി.എച്ച്.നാരായണന്‍ (ജ. കണ്‍.), എ.കെ.അരവിന്ദാക്ഷന്‍ (ഖജാ) എന്നിവരാണ് അഷ്ടബന്ധ ബ്രഹ്മകലശോത്സവ കമ്മിറ്റി ഭാരവാഹികള്‍.

ഈ വര്‍ഷത്തെ ആറാട്ടുമഹോത്സവം ഫെബ്രുവരി 13 മുതല്‍ 19 വരെ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീവല്‍സന്‍ നമ്പ്യാര്‍, എം പി കുഞ്ഞിരാമന്‍ മണിയാളി, സി എച്ച് നാരായണന്‍, അരവത്ത് ശിവരാമന്‍ മേസ്ത്രി, മന്‍മോഹന്‍ ബേക്കല്‍, സി വി സതീഷന്‍, കെ വി ബാലകൃഷ്ണന്‍ വെടിത്തറക്കാല്‍, സുധാകരന്‍ കുതിര്‍, കുട്ടി പാലക്കുന്ന് സംബന്ധിച്ചു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …