Thursday , July 18 2019
Breaking News
award

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട് : കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പുരസ്‌കാരം സമ്മാനിച്ചു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി മഞ്ചേശ്വരം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എസ്.എല്‍ സജീവ് കുമാറിനെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന് വരണാധികാരിയുടെ പ്രത്യേക പുരസ്‌കാരം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സമ്മാനിച്ചു.
തെരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ വിഭാഗങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍, ഇ ആര്‍ ഒ മാര്‍ എന്നിവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. എ.ഡി.എം, സി ബിജു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി. അബ്ദുള്‍ റഹ്മാന്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ രാവണേശ്വരം, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരായ പി. എ അബ്ദു സമദ്, പി.ആര്‍ രാധിക, നളിനി മാവില, ഹരികുമാര്‍ സി ജി, റഷീദ് മുതുക്കണ്ടി, നോഡര്‍ ഓഫീസര്‍മാരായ നൗഷാദ് അരീക്കോട്, കെ.സതീശന്‍, കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായി.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …