Saturday , August 15 2020
Breaking News

തോക്കും വടിവാളുമായി കാറില്‍ കണ്ട സംഘത്തില്‍ 2 പേര്‍ അറസ്റ്റില്‍ : ഒരാള്‍ ഓടി രക്ഷപ്പെട്ടു

കുമ്പള : തോക്കും വടിവാളുകളുമായി കാറില്‍ കണ്ട സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആരിക്കാടിയിലെ ഉസ്മാന്‍ (39), ആരിക്കാടി ബന്നങ്കുളത്തെ അബ്ദുല്‍ജലീല്‍ എന്ന ജല്ലു (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള എ എസ് ഐ രതീഷും സംഘവും ആരിക്കാടി രണ്ടാംഗേറ്റിനു സമീപം പരിശോധന നടത്തവെയാണ് ചുവന്ന കാര്‍ സംശയാസ്പദമായ നിലയില്‍ കണ്ടത്. പരിശോധിക്കാന്‍ അരികിലെത്തിയപ്പോള്‍ കാറില്‍ നിന്ന് മൂന്നു പേര്‍ ഓടുകയായിരുന്നു. ഇതില്‍ രണ്ടു പേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരയുള്ള തോക്കും രണ്ട് വടിവാളുമാണ് കാറില്‍ കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. അക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഉസ്മാനെന്ന് പോലീസ് പറഞ്ഞു. തോക്ക് സ്വയരക്ഷയ്ക്ക് കരുതിയതെന്നാണ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

RANDOM NEWS

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി …