Saturday , August 8 2020
Breaking News

ദിലീപിന് ബുധനാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കാം; പകര്‍പ്പ് കൈമാറാനാകില്ല: വിചാരണക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറാനാകില്ലെന്നു വിചാരണക്കോടതി. എന്നാല്‍ അടുത്ത ബുധനാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കാം. പരിശോധനയ്ക്കുള്ള വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദിലീപിന്റെ ക്വട്ടേഷനില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് പരിഗണിക്കുമ്പോഴാണ് വിചാരണക്കോടതി ഇക്കാര്യം അറിയിച്ചത്. ഒരു കാരണവശാലും ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അന്വേഷണ സംഘം 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ സമ്പൂര്‍ണ പകര്‍പ്പാണ് ദിലീപ് തേടിയത ദിലീപിന്റെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്ന് ഉള്‍പ്പെടെ കണ്ടെത്തിയ ദൃശ്യങ്ങള്‍ പലരുടെയും സ്വകാര്യത ഹനിക്കുന്നതാണ്.

ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തി വശത്താക്കുന്നതിനും ഇടയുണ്ടെന്ന് പ്രോിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ആവശ്യം കോടതി തള്ളിയത്. ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയിരുന്നു.

RANDOM NEWS

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 168

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ …