Friday , October 23 2020
Breaking News

ദീനദയാല്‍ ഉപാദ്ധ്യായ അനുസ്മരണം നടന്നു

കാസര്‍കോട് : പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജയന്തി ദിനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ പുഷ്പാര്‍ച്ചനയും, പതാക ഉയര്‍ത്തലും നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. . ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ, സെക്രെട്ടറിമാരായ എന്‍ സതീഷ്, സവിത ടീച്ചര്‍, മനുലാല്‍ മേലോത്, ജില്ലാ ട്രെഷറര്‍ ജി ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഞ്ചു ജോസ്റ്റി, കോണ്‍സിലോര്‍മാരായ ഉമാ കടപ്പുറം, ശ്രീലത ടീച്ചര്‍, അരുണ്‍ കുമാര്‍ ഷെട്ടി, ജയപ്രകാശ് യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന പരിപാടിയുടെ സംപ്രേക്ഷണം നടന്നു. പരിപാടിയുടെ വാര്‍ഡ്തലങ്ങളിലും, പഞ്ചായത്ത് തലങ്ങളിലും, മുഴുവന്‍ മണ്ഡലം ഓഫീസികളിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടന്നു,

RANDOM NEWS

കെ എസ് ആര്‍ ടി സി യില്‍ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് : സമ്പര്‍ക്കം പുലര്‍ത്തിയ 40 പേര്‍ ക്വാറന്റൈനില്‍

കാസര്‍കോട് : കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ …