Tuesday , August 11 2020
Breaking News

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ (22) നാണ് മരിച്ചത്.റാസല്‍ഖൈയിമയിലെ ഷംസ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് .
വെള്ളിയാഴ്ച രാത്രി 11 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുപ്പോള്‍ അമിത വേഗതയില്‍ വന്ന വാഹന ഇടിപ്പിച്ച് തെറിപ്പിച്ചത്.പരിക്കേറ്റ് ചികില്‍സക്കിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് റാബിര്‍ ജോലി വിദേശത്തേക്ക് പോയത്.സഹോദരങ്ങള്‍ :ജബ്ബാര്‍ (അബുദാബി) ,മുബഷിറ ,റബീന .മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

RANDOM NEWS

മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

മഞ്ചേശ്വരം : മഴക്കെടുതിയില്‍ മഞ്ചേശ്വരം താലൂക്കില്‍ ഇത് വരെ ഏഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീട് ഭാഗികമായും തകര്‍ന്നു. 22 …