Tuesday , April 23 2019
Breaking News
Nellikkunu

ദുരന്തഭൂമിയിലേക്ക് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌ക്കുളിലെ വിദ്യാര്‍ത്ഥികള്‍ നാല്പത് ക്വിന്റല്‍ അരി നല്‍കി

നെല്ലിക്കുന്ന്: പ്രളയത്തേതുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്, ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ അരി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ദുരന്തഭൂമിയിലേക്ക് നല്‍കി.
നെല്ലിക്കുന്ന് സ്‌കുള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കുള്‍ മാനേജര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ എ.കെ.മുഹമ്മദ് കുട്ടി. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍.സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി.എം.അഷ്‌റഫ്.പി.ടി.എ.കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, മാളിക ഹമീദ്, എന്‍.എ. ബഷീര്‍, നൗഫല്‍ ഖത്തര്‍, സ്‌ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ബാബു തോമസ്, കെ.ഇ.നൗഫല്‍, ബാദ്ഷബീഗം, എന്‍.എ.ഇക്ബാല്‍, അത്താവുല്ല ബങ്കരക്കുന്ന്, എം.എ.മുഹാസിര്‍, എന്‍.എ.സാദിഖ്, അസ്ഹറുദ്ദീന്‍, ഹനീഫ് മാഷ്, അധ്യാപകരായ കെ.വിനോദ് കുമാര്‍, കെ.വേണുഗോപാല്‍ സംബന്ധിച്ചു.വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് സാധനങ്ങള്‍ എത്തിച്ചത്.

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …