Wednesday , December 11 2019
Breaking News

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ശുചീകര
ണത്തിന് മുന്‍ഗണന നല്‍കുന്നതൊപ്പം ക്യാമ്പുകളില്‍ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഓരോ ജില്ലകളിലെയും അവസ്ഥകള്‍ ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴ മാറി നില്‍ക്കുന്നതിനാല്‍ നിലവില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുവിട്ടുതുടങ്ങിയെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

മലബാറിലെ മലയോര മേഖലകളില്‍ നിന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു. മലയിടിച്ചില്‍ ഉണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
ഇതിനാവശ്യമായ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടര്‍മാര്‍ അറിയിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

ഇതിനൊപ്പം മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതിരി
രിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആദ്യഘട്ടത്തില്‍ കിണറുകള്‍ ശുചീകരിക്കുന്നതിന് മുന്‍ഗണന നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളം കയറിയ സ്ഥലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനൊപ്പം വീടുകളിലേക്ക് പോകുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചാലും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായുള്ള താമസ സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം.

ക്യാമ്പുകള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ഇന്നുതന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുവെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളും സുഗമമായി ഒന്നിച്ചു പോകുന്നുവെന്ന വികാരമാണ് കളക്ടര്‍മാര്‍ പങ്കുവെച്ചത്.

RANDOM NEWS

റാഫി പള്ളിപ്പുറത്തിനു എറൗണ്ട് മേല്പറമ്പിന്റെ സ്‌നേഹോപഹാരം

മേല്‍പറമ്പ് : ചരിത്രം തേടി പോകുന്ന കഥാപാത്രങ്ങളെ സിനിമകളിലും കഥകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞു പോയ കാലങ്ങളിലെ സംഭവങ്ങളും കഥകളും …