Sunday , September 23 2018
Breaking News
Money

ദുരിത മേഖലയില്‍ കെ എ ഇ കുവൈത്തിന്റെ ഒന്നര ലക്ഷം രൂപയുടെ സഹായം

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയയായ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്നായി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ സഹായം അടുത്ത ദിവസം തന്നെ കണ്ണൂര്‍ , വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളു കള്‍ക്ക് അവരുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കുമെന്ന് കെ ഇ എ ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. പ്രസ്തുത ജില്ലകളിലെ . കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സഹായം നല്‍കുക. ഇതുമായി ബന്ധപ്പെട്ടു കെ ഇ എ ഭാരവാഹികള്‍ കളക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും ദുരിത ബാധിദര്‍ക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതോടപ്പം ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങളും എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …