Thursday , May 28 2020
Breaking News

ദേലംപാടിയില്‍ പോലീസിനു നേരെ അക്രമം ; എസ് ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക് ; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : ദേലംപാടി കല്ലടുക്ക കോളനിയില്‍ പോലീസിനു നേരെ നാട്ടുകാരുടെ ആക്രമണം.. എസ് ഐ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൊറോണ വ്യാപനം തടയുന്നതിനായി കല്ലടുക്കയിലെ റോഡ് അധികൃതര്‍ മണ്ണിട്ടടച്ചിരുന്നു. ഇതിന് സമീപത്തെ കോളനിയിലേക്കുള്ള റോഡും തടസ്സപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കോളനിയിലെത്തിയിരുന്നു. പോലീസെത്തിയപ്പോള്‍ ചിലര്‍ മരകഷ്ണങ്ങള്‍ ഉപയോഗിച്ച് നേരിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

ഇസ്മയില്‍ വധകേസ് : കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

കാസര്‍കോട് : തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലനെ (50) കൊലപ്പെടുത്തിയ കേസില്‍ കാലാവധി …