Sunday , August 9 2020
Breaking News

ദേശീയപാതയോരത്ത് വീണ്ടും മോഷണം : നിര്‍ത്തിയിട്ട ലോറിയുടെ 6 ടയറുകള്‍ കവര്‍ന്നു

ദേശീയപാതയോരത്ത് വീണ്ടും ടയര്‍ മോഷണം. നീലേശ്വരം കരുവാച്ചേരിയില്‍ പഴയ ബവ്‌റിജസ് ഔട്!!*!െലറ്റിനു സമീപം നിര്‍ത്തിയിട്ട ചരക്കു ലോറിയില്‍ നിന്നാണ് 6 ടയറുകള്‍ മോഷ്ടിച്ചത്. ചെത്തുകല്ല് അട്ടിവച്ച് ഉയര്‍ത്തി. നിര്‍ത്തി ടയര്‍ ഊരിക്കൊണ്ടു പോകുകയായിരുന്നു. 15, 000 രൂപയില്‍ അധികമാണ് ഒരു ടയറിന്റെ വില. ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

മോഷണ വിവരം അറിഞ്ഞതായും ഇതു സംബന്ധിച്ച് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും നീലേശ്വരം എസ്‌ഐ രഞ്ജിത് രവീന്ദ്രന്‍ പറഞ്ഞു. ലോറി ഇപ്പോഴും ദേശീയപാതയോരത്തു തന്നെ കിടക്കുകയാണ്.
ചെറുവത്തൂര്‍ മട്ലായി പെട്രോള്‍ പമ്പിനു സമീപം അടുത്തിടെ ലോറിയുടെ മുഴുവന്‍ ടയറുകളും ഊരിക്കൊണ്ടു പോയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ബക്കളത്തും ടയര്‍ മോഷണം നടന്നിരുന്നു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …