Saturday , August 15 2020
Breaking News

നഗരത്തിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യു പി സ്വദേശിയുടെ കോവിഡ് ഫലം നെഗറ്റീവ്

കാസര്‍കോട് : നഗരത്തിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യു പി സ്വദേശി ബന്റി (23)യുടെ ശ്രവ പരിശോധനാഫലം കോവിഡ് നെഗറ്റീവ്. ഇതോടെ സമീപത്തുള്ള വ്യാപാരികളുടെയും പരിസരവാസികളുടെയും ആശങ്ക നീങ്ങി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ കഴിയവെയാണ് ബന്റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പാണ് ബില്‍ഡിംഗ് തൊഴിലാളിയായ ബന്റി മറ്റു രണ്ട് പേര്‍ക്കൊപ്പം കാസര്‍കോട്ടെത്തിയത്.

RANDOM NEWS

ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു: റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : കോവിഡ്19ന്റെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ …