Wednesday , September 30 2020
Breaking News

നഗരത്തില്‍ മദ്യവേട്ട : തൊഴുത്തില്‍ സൂക്ഷിച്ച 86.4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട് : നഗരത്തില്‍ വീണ്ടും വിദേശമദ്യവേട്ട. വില്‍പ്പനയ്ക്കായി തൊഴുത്തില്‍ സൂക്ഷിച്ച 86,4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി കാസര്‍കോട് സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മല്ലികാര്‍ജ്ജു ക്ഷേത്രത്തിന് പിറകുവശത്ത് താമസിക്കുന്ന പ്രണവ് കുമാറിനെ (40)യാണ് ബുധനാഴ്ച ഉച്ചയോടെ എക്‌സൈസ് പിടികൂടിയത്. വീടിന്റെ പിറകുവശത്തെ തൊഴുത്തില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.
സന്തോഷ്‌കുമാര്‍, മോഹന്‍കുമാര്‍, നിഖില്‍, പവിത്രന്‍, ശൈലേഷ്, വനിതാ ഉദ്യോഗസ്ഥ ഇന്ദിര എന്നിവരും പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …