Wednesday , August 5 2020
Breaking News

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കണേണ്ട, ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടന്‍ ദിലീപ്. ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം ചോദിച്ചിരുന്നത്.

ദിലീപ് അടക്കമുള്ള പ്രതികളെ ദൃശ്യങ്ങള്‍ ഒരുമിച്ചുകാണിക്കാന്‍ കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം പ്രകടിപ്പിച്ചിരിക്കുന്നത്.

അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നത്.

ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇനി ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങള്‍ കാണിക്കാമെന്നതില്‍ കോടതി അന്തിമ തീരുമാനം പുറപ്പെടുവിക്കുക.

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …