Monday , March 30 2020
Breaking News

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുമായി യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട് : പിന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാതെ മൂന്നു പേരെ ഇരുത്തി ഓടിച്ചു പോവുകയായിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കറന്തക്കാട് ദേശീയ പാതയിലാണ് സംഭവം. മൂന്നു പേരെ ഇരുത്തി പോകുന്നതു കണ്ട് പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ പിന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത കാര്യം പോലീസിനു വ്യക്തമായത്. മുന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് വിശദമായി പരിശോധിച്ചപ്പോള്‍ നമ്പര്‍ ചുരണ്ടി കളഞ്ഞതായും ബോധ്യപ്പെട്ടു. തുടര്‍ന്ന് ബൈക്ക് ഓടിച്ചിരുന്നയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടകയ്‌ക്കെത്തതാണ് ബൈക്കെന്ന് യുവാവ് പോലീസിനു മൊഴി നല്‍കി. ബൈക്കിന്റെ ആര്‍ സി പരിശോധിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …