Thursday , October 29 2020
Breaking News

നഴ്‌സിനെ മുന്‍ കാമുകന്‍ തീകൊളുത്തി, തീപടര്‍ന്നതോടെ ചേര്‍ത്തുപിടിച്ച് യുവതി; രണ്ടുപേരും മരിച്ചു

വിജയവാഡ: ആന്ധ്രപ്രദേശില്‍ നഴ്‌സായ യുവതിയെ മുന്‍ കാമുകന്‍ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുന്‍കാമുകനും മരിച്ചു. വിജയവാഡ ഹനുമാന്‍പേട്ടില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കോവിഡ് കെയര്‍ സെന്ററിലെ നഴ്‌സായ ചിന്നാരി(24) മുന്‍ കാമുകന്‍ ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി
കോവിഡ് സെന്ററില്‍നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡില്‍വെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മില്‍ ആദ്യം
വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാല്‍ ശരീരത്തില്‍ തീപടര്‍ന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. ഇതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ള
ലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിര്‍ബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിര്‍ബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് മുന്‍കാമുകനെതിരേ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

RANDOM NEWS

ഇടപെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ വേണമെന്ന് സി ബി ഐയോട് കോടതി ; ലാവ്‌ലിന്‍ ഹര്‍ജികള്‍ 16 ലേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി ബി ഐ …