Saturday , October 21 2017
Breaking News
Navas-Shereef

നവാസ് ഷെരീഫ് അയോഗ്യന്‍: ഉടന്‍ രാജിവെക്കണമെന്ന് കോടതി

ഇസ്ലാമാബാദ്: പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി. ഷെരീഫ് ഉടന്‍ രാജിവയ്ക്കണമെന്നും സുപ്രീം കോടതി വിധിച്ചു. ജനങ്ങളെ വഞ്ചിച്ച ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കണം. സുപ്രീം കോടതിയുടെ അഞ്ചംഗം ബഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്.മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി െഷരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.

ഷെരീഫ് കുറ്റക്കാരനാണെന്നുകണ്ടെത്തിയതിനെത്തുടര്‍ന്ന് പാകിസ്താന്‍ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. സൈനികനേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി .സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്. ഏപ്രില്‍ 20-ാം തീയതിവന്ന ആദ്യ വിധിന്യായത്തില്‍, രണ്ടു ജഡ്ജിമാര്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് മൂന്നുജഡ്ജിമാര്‍ സംയുക്ത അന്വേഷണസംഘം(ജെ.ഐ.ടി.) രൂപവത്കരിച്ച് അന്വേഷിക്കാനായിരുന്നു വിധിയെഴുതിയത്. ഇതുപ്രകാരം സംയുക്ത അന്വേഷണസംഘം ഈ മാസമാദ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

RANDOM NEWS

Pinnaray-Vijayan

ശബരിമലയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പാടില്ല- മുഖ്യമന്ത്രി

ശബരിമല: ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കാന്‍ നടപടി …