Thursday , September 24 2020
Breaking News

നവീകരിച്ച ചാത്തമത്തെ നഗരസഭാ ശിശു മന്ദിരം ഉദ്ഘാടനം ചെയ്തു

നീലേശ്വരം : നീലേശ്വരം നഗരസഭയുടെ ചാത്തമത്തെ നവീകരിച്ച ശിശുമന്ദിരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി രാധ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുധാകരന് താക്കേല്‍ കൈമാറി കൊണ്ട് വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി എം സസ്യ, കൗണ്‍സിലര്‍മാരായ എം വി വനജ, വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങളായ സി വി കുഞ്ഞിക്കുണ്ണന്‍, ടി കെ പ്രദീപ.് മുന്‍ പഞ്ചായത്ത് അംഗം ഇ ചന്ദ്രമതി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി സുധാകരന്‍ സ്വാഗതവും സി ഡി എസ് അംഗം കെ പി സതി നന്ദിയും പറഞ്ഞു.
വികസന ഫണ്ടില്‍നിന്നും പ്രത്യേകം മാറ്റിവെച്ച തുക ഉപയോഗിച്ചുകൊണ്ടാണ് നഗരസഭയിലെ ഏക ശിശുമന്ദിരം നവീകരിച്ചത്. 39 അങ്കണവാടികള്‍ക്ക് സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും സഹായം ലഭ്യമാണെങ്കിലും ശിശു മന്ദിരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചാണ് നടത്തിവരുന്നത്

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …