Sunday , November 18 2018
Breaking News
MINISTER

നാടിന്റെ ആഘോഷമായി അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം

കരിന്തളം : മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജില്ലയില്‍ തന്നെ ശ്രദ്ധേയമായ കിനാനൂര്‍കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രവൃത്തിക്ക് തുടക്കമായി. ആഘോഷ പ്രതീതിയില്‍ ചക്ലിയ കോളനിയില്‍ സമ്മേളിച്ചവരെ സാക്ഷി നിര്‍ത്തി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാന്റ്‌മേള അകമ്പടിയോടെയായിരുന്നു കോളനിവാസികള്‍ മന്ത്രിയെ ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്. കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി. രാജന്‍ മുഖ്യാഥിതിയായിരുന്നു

പദ്ധതിയുടെ കീഴില്‍ പ്രവൃത്തി ആരംഭിക്കുന്ന ജില്ലയിലെ ആറാമത്തെ പ്രദേശമാണ് ചക്ലിയ കോളനിയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി പറഞ്ഞു. സംസ്ഥാനത്ത് ഓരോ എംഎല്‍എയ്ക്കും രണ്ട് കോളനികളെ പദ്ധതിക്കായി നിര്‍ദേശിക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, നടപ്പാത വികസനം, കുടിവെള്ള പദ്ധതി തുടങ്ങിയവയ്ക്ക് തുക ചിലവഴിക്കും. കൂടാതെ കോളനികളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംരഭങ്ങള്‍ ആരംഭിക്കാനും തുക അനുവദിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ചക്ലിയ കോളനിയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിര്‍വ്വഹണചെലവും നികുതികളും അടക്കം 99,06,472 രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. 37 വീടുകളുടെ അറ്റകുറ്റ പണികള്‍ക്കായി 31,95,126 രൂപയും, വിജ്ഞാന്‍വാടി കേന്ദ്രത്തിന് 6,64,265 രൂപയും, ധാന്യങ്ങള്‍ പൊടിക്കാനുള്ള മില്ലും തയ്യല്‍ പരിശീലന കേന്ദ്രവും ആരംഭിക്കുന്നതിനായുള്ള കെട്ടിടത്തിന് 35,83,909 രൂപയും ചുറ്റുമതില്‍ നിര്‍മാണത്തിന് 3,54,708 രൂപയും കുഴല്‍കിണറും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 3,50,000 രൂപയും നെയിംബോര്‍ഡുകളും മറ്റു പ്രവൃത്തികള്‍ക്കുമായി 50,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണ പ്രവൃത്തികള്‍ ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ആര്‍.സി. രാജന്‍ പറഞ്ഞു.

സാമൂഹിക വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ചക്ലിയ കോളനിയിലേക്ക് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി വരുന്നത് പ്രദേശവാസികള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും പദ്ധതിയെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്നും കോളനി പ്രതിനിധി സി. ബാബൂ പ്രത്യാശ പ്രകടിപ്പിച്ചു.
.
ജില്ലാ പഞ്ചായത്ത് അംഗം എം. കേളു പണിക്കര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം സി.വി. ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ കെ. അസൈനാര്‍, കോളനി പ്രതിനിധി സി. ശാലിനി, എസ്.സി. പ്രൊമോട്ടര്‍ ഷീബ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു …