Saturday , February 29 2020
Breaking News

നാടിന് നവ്യാനുഭവമായി പുത്തരിയും കൊയ്ത്തു ഉത്സവവും

ബേഡഡുക്ക : ബേഡഡുക്ക വനിതാ സര്‍വ്വീസ് സഹകരണ സംഘം ബേഡകം പൊന്നുര്‍പ്പാറ വയലില്‍ തരിശ് നിലം ഉള്‍പ്പെടെ 10 ഏക്കര്‍ സ്ഥലത്തു ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത് ഉത്സവവും പുത്തരിയും നടത്തിയത് നാടിന് നവ്യാനുഭവമായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംഘത്തിന് കീഴില്‍ നെല്‍കൃഷി ഇറക്കുന്നത്. സഹകരണ മേഖലയില്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തി പിടിച്ചു വൈവിധ്യവത്കരണത്തിന്റെ പാതയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം നേടാന്‍ സാധിച്ചിട്ടുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ച കൊയ്‌തെടുത്ത നെല്ല് അരിയാക്കി പ്രകൃതി റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കി വരുന്നു. കൊയ്ത് ഉത്സവവും പുത്തരിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ ജി സി ബഷീര്‍ ഉല്‍ഘടനം ചെയ്തു. കൊയ്ത് ഉത്സവത്തോട് അനുബന്ധിച്ചു നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് വിഭവ സമൃദ്ധമായ പുത്തരി സദ്യയും പായസ വിതരണവും നടത്തി. പരിപാടിയില്‍ സംഘം പ്രസിഡന്റ് വി കെ ഗൗരി അധ്യക്ഷയായി. സെക്രട്ടറി എ സുധീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗംഗ ബി നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഉമാവതി കെ, ടി രാഘവന്‍ മുന്നാട്, കുഞ്ഞികൃഷ്ണന്‍
മടക്കല്ല്, ഇ കുഞ്ഞികൃഷ്ണന്‍ നായര്‍ മുന്നാട്, എ ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍ തെക്കേക്കര, മുഹമ്മദ് കുഞ്ഞി ബേഡകം, റഹീം കുണ്ടടുക്കം, പി കെ രാഘവന്‍ നായര്‍, ഇബ്രാഹിം ബി കെ, അബ്ബാസ് ബി കെ, ശംസുദ്ധീന്‍ ബി കെ, ശ്രീജ വി കെ, കോമളവല്ലി കെ തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …