Thursday , December 13 2018
Breaking News
Accident

നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)മകന്‍ ഷിബു വര്‍ഗ്ഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം.പള്ളക്കപാളയത്തേക്ക് പോയ്ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മരിച്ച സിദ്ധാര്‍ഥ് ആയിരുന്നു ബസിന്റെ ഡ്രൈവര്‍. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
കുമാരപാളയം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

Yogi

ബിജെപിയെ അധികാരത്തിലേറ്റിയാല്‍ ഹൈദരബാദിന്റെ പേരും മാറ്റിത്തരാമെന്ന് യോഗി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത ഹിന്ദുത്വ അജണ്ടയുടെ പ്രചാരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങള്‍ ബിജെപിക്ക് വോട്ട് …