Saturday , October 31 2020
Breaking News

നായ്ക്കാപ്പില്‍ സി പി എം പ്രവര്‍ത്തകന്റെ വീടും ബൈക്കും തകര്‍ത്തു ; മര്‍ദ്ദനമേറ്റ് 3 പേര്‍ ആശുപത്രിയില്‍

കുമ്പള : നായിക്കാപ്പില്‍ സി പി എം പ്രവര്‍ത്തകന്റെ വീടും ബൈക്കും ആറംഗ സംഘം തല്ലിത്തകര്‍ത്തതായി പരാതി. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകന്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദ് (37), സഹോദരി മമത (38), മമതയുടെ മകള്‍ ദിയ (12) എന്നിവരെയാണ് മര്‍ദ്ദനമേറ്റ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെ ബി ജെ പി പ്രവര്‍ത്തകരായ ആറംഗ സംഘം ശിവപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ഇല്ലെന്ന് പറഞ്ഞതോടെ വീട്ടിനകത്ത് കയറാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പറയുന്നു.

അതിനിടെ സംഘത്തെ തടഞ്ഞതോടെ മമതയേയും ദിയയേയും തള്ളിയിടുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും വീട്ടിനകത്തെ സോഫയും ഗ്ലാസുമൊക്കെ തകര്‍ക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ശിവപ്രസാദിനെ മര്‍ദ്ദിച്ച് കൊലവിളി നടത്തിയതിന് ശേഷം സംഘം മടങ്ങുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …