Saturday , September 26 2020
Breaking News

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് 20 വര്‍ഷം തടവ്; ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം നല്‍കണം

കാസര്‍കോട്: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന് 20 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കാസര്‍കോട് കിനാനൂര്‍ പി. രാജന്‍നായരെയാണ് ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. ഇരയ്ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. .

പോക്‌സോ കേസില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി സംസ്ഥാനത്തു തന്നെ ആദ്യമാണ്. ഇരയ്ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് പോക്‌സോ ചട്ടം നിര്‍ദേശിക്കുന്നുണ്ട്. ഇതനുസരിച്ചാണ് 10 ലക്ഷം രൂപ ഇരയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

2018 ഒക്ടോബര്‍ മാസം ചുള്ളിക്കര എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന രാജന്‍ നായര്‍ അതേ സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഒക്ടോബര്‍ 11ന് രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജന്‍നായര്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ്
ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. റിമാന്‍ഡ് കാലത്ത് ഇയാള്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ വരെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചിരുന്നില്ല.

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …