Wednesday , August 5 2020
Breaking News

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തിന്

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി ഒരുമാസം മുമ്പേ പരാതിനല്‍കിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്ന്.

വ്യാഴാഴ്ച ആരംഭിക്കുന്ന നിരാഹാര സമരം സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കുമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ അറിയിച്ചു.വാളയാര്‍ കേസില്‍ സംഭവിച്ചത് ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …