Wednesday , September 30 2020
Breaking News

നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണുകളും ബാഗില്‍ ഉപേക്ഷിച്ച നിലയില്‍; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ബദിയഡുക്ക : നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണുകളും ഒരു ആധാര്‍ കാര്‍ഡും ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ ബദിയഡുക്ക പോലീസ് കണ്ടെത്തി. കാട്ടുകുക്കെ സുര്‍ടുലു റോഡരികിലാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗ് പരിശോധിച്ചപ്പോള്‍ അതിനകത്ത് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ നാലു കിലോ അഞ്ച് ഗ്രാം കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും കണ്ണൂര്‍ ചൊവ്വ സ്വദേശിയായ നമിത് എന്നയാളുടെ ആധാര്‍ കാര്‍ഡുമാണ് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിമാക്കിയതായും പോലീസ് പറഞ്ഞു.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …