Saturday , February 29 2020
Breaking News

നികുതി വെട്ടിച്ച് വിദേശ ടൂറിസ്റ്റുകളുമായി ഓടിയ ടൂറിസ്റ്റ് ബസ് പിടികൂടി; 1,75,50 0 രൂപ പിഴ ഈടാക്കി വിട്ടയച്ചു

കാസര്‍കോട് : നികുതി വെട്ടിച്ച് വിദേശ ടൂറിസ്റ്റുകളുമായി ഓടിയ ടൂറിസ്റ്റ് ബസ് പിടികൂടി പിഴ ചുമത്തി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കെ എ 51 എ സി 5466 നമ്പറിലുള്ള ബസ്സാണ് മേല്‍പറമ്പില്‍ വെച്ച് വാഹന പരിശോധനക്കിടെ മോട്ടോര്‍വാഹന വകുപ്പ് സേഫ് കേരള സ്‌ക്വാഡ് പിടികൂടിയത്.

ജനുവരി ഒന്നുമുതല്‍ ഒരു മാസത്തേക്കാണ് പെര്‍മിറ്റ് എടുത്ത് വിദേശികളുമായി യാത്ര നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഡിസംബര്‍ 28 മുതല്‍ തന്നെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് ബേക്കല് ഫോര്‍ട്ട് അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു എന്നതാണ്. അധികൃതര്‍ പിടികൂടിയ വാഹനത്തിലെ വിദേശികളായ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ യാത്ര തുടരാന്‍ അനുവദിക്കുകയും യാത്രക്കാരെ ബേക്കല്‍ താജ് റസിഡന്‍സിയില്‍ ഇറക്കിയ ശേഷം വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിഴയിനത്തില്‍ 1,75, 500 രൂപ അടച്ചതിനു ശേഷം വാഹനം വിട്ടു നല്‍കി. കാസര്‍കോട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ മാരായ വൈകുണ്ഠന്‍, രതീഷ്, എ എം വി ഐ മാരായ പ്രഭാകരന്‍, ഗണേഷ്, ജിജോ, വിജയ് ഡ്രൈവര്‍ മനോജ് എന്നിവര്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …