Wednesday , August 12 2020
Breaking News

നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി: പ്രതി രക്ഷപ്പെട്ടു ; പോലീസ് കേസെടുത്തു

മഞ്ചേശ്വരം : പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.530 കിലോ കഞ്ചാവ് പിടികൂടി. പ്രതി മോര്‍ത്താനയിലെ ഹുസൈനെതിരെ പോലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ഹൊസങ്കടി മോര്‍ത്തന ഭട്ട്യപദവില്‍ നിന്നും ചൊവ്വാഴ്ചയാണ് സംഭവം. കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെ അമിത വേഗതയില്‍ ഓടിച്ചു പോയ കാറിനെ പി്‌നതുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനായി പോലീസ് എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് 5 പാക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തിയത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജന്‍ ചെറുവത്തൂര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജോ ജോസഫ്, പ്രജില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേശ്വരം എസ് ഐ എ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വാഹന രേഖകള്‍ പരിശോധിച്ചതിനു ശേഷം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …