Monday , July 13 2020
Breaking News

നിരോധനത്തിന് പിന്നാലെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി; വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ടിക്ടോക്

മുംബൈ: ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ടിക്ടോക്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ടിക്ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തെ ഇടക്കാല ഉത്തരവ് എന്നാണ് ടിക്ടോക് പ്രസ്താവനയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ടിക്ടോക് ഉള്‍പ്പെടെ 59ഓളം ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികളിലാണ് ഞങ്ങള്‍. ഉത്തരവില്‍ പ്രതികരിക്കാനും വിശദീകരണം സമര്‍പ്പിക്കാനുമായി ബന്ധപ്പെട്ട അധികൃതരുമായി കൂടിക്കാഴ്ച നടത്താന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യതസുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഒരു വിവരങ്ങളും ചൈന ഉള്‍പ്പെടെയുള്ളവിദേശസര്‍ക്കാരുകളുമായി പങ്കുവെച്ചിട്ടില്ല. ഭാവിയിലും ഈ മാനദണ്ഡങ്ങള്‍ തുടരും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ടിക്‌ടോക് അതീവപ്രാധാന്യം നല്‍കുന്നു’ ടിക് ടോക് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ദിവസമാണ് ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്.
ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും നീക്കി്.

RANDOM NEWS

മുഖ്യമന്ത്രി രാജിവെച്ച് സ്വര്‍ണ്ണകടത്ത്‌കേസ് അന്വേഷിക്കണം : സി.കെ. സുബൈര്‍

കാസര്‍കോട്: സ്വര്‍ണ്ണ ക്കടത്ത്‌കേസില്‍ മുഖ്യ മന്ത്രി രാജിവെച്ച് ധാര്‍മ്മികത തെളിയി ക്കണമെന്നും മുഴുവന്‍ പ്രതികളെയും നിയമ ത്തിനു മുമ്പില്‍ കൊണ്ടു …