Wednesday , July 8 2020
Breaking News

നിലംതൊടാതെ’ ഓസീസ്; ചിന്നസ്വാമിയില്‍ ഇന്ത്യയ്ക്ക് ‘പെരിയ’ വിജയം, പരമ്പര

നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ 3 മത്സര പരമ്പര സ്വന്തമാക്കി (2-1). സ്റ്റീവ് സ്മിത്ത് (132 പന്തില്‍ 131) സെഞ്ചുറി നേടിയിട്ടും അവസാന ഓവറുകളില്‍ പിടിച്ചെറിഞ്ഞ് ഇന്ത്യന്‍ ബോളര്‍മാര്‍ ഓസീസിനെ ഒതുക്കി. മറുപടിയില്‍ രോഹിത് ശര്‍മയും (128 പന്തില്‍ 119) ക്യാപ്റ്റന്‍ വിരാട് കോലിയും (91 പന്തില്‍ 89) ശ്രേയസ് അയ്യരും (35 പന്തില്‍
44) ഇന്ത്യന്‍ വിജയമൊരുക്കി. സ്‌കോര്‍: ഓസ്‌ട്രേലിയ 9ന് 286, ഇന്ത്യ 47.3 ഓവറില്‍ 3ന് 289.

ബെംഗളൂരു : മുംബൈ കടന്ന് രാജ്‌കോട്ട് വഴി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കംഗാരുപ്പടയുടെ ജീവന്‍പോയി. ആരംഭശൂരത്വം കാട്ടി കോലിപ്പടയെ വിരട്ടിയവര്‍ പേടിച്ചോടി. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിക്ക് രോഹിത് ശര്‍മയും കോലിയും ബാറ്റ് ചുഴറ്റി മറുപടി കൊടുത്തപ്പോള്‍ ഓസീസ് വെറും ചാരം. നാട്ടില്‍ കോലിക്കും സംഘത്തിനും മറ്റൊരു പരമ്പര വിജയംകൂടി. പരുക്കേറ്റ ശിഖര്‍ ധവാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നിട്ടും ഇന്ത്യ ജയത്തിലെത്തി. പരമ്പരയിലെ 3 മത്സരത്തിലും ടോസ് നഷ്ടപ്പെട്ടെങ്കിലും കോലിക്കു ടീമിനെ ജയത്തിലേക്കു നയിക്കാനായി. ഇന്ത്യയുടെ അടുത്ത അങ്കം ഇനി ന്യൂസീലന്‍ഡില്‍.

ധവാന്‍ പോയതോടെ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങിയ രാഹുല്‍ (19) ഒന്നാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്താണു മടങ്ങിയത്. ഓസീസ് ബോളര്‍മാരെ ദാക്ഷിണ്യമില്ലാതെ പ്രഹരിച്ച രോഹിത് 8 ഫോറും 6 സിക്‌സും പറത്തിയാണു 119ല്‍ എത്തിയത്. 2-ാം വിക്കറ്റില്‍ രോഹിത്തും കോലിയും 137 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സന്ദര്‍ശകരുടെ സര്‍വ പ്രതീക്ഷയും തല്ലിക്കെടുത്തി. സാംപയുടെ പന്തില്‍ സ്റ്റാര്‍ക്കിനുക്യാച്ച് നല്‍കി രോഹിത് മടങ്ങി. സെഞ്ചുറിക്ക് 11 റണ്‍സ് അകലെ കോലിയെ ഹെയ്‌സല്‍വുഡ് ബോള്‍ഡാക്കി. 6 ഫോറും ഒരു
സിക്‌സും പറത്തി അടിച്ചു തകര്‍ത്ത ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെയെ (8) കൂട്ടുപിടിച്ച് ആതിഥേയരെവിജയത്തിലെത്തിച്ചു. 16 ഓവര്‍ എറിഞ്ഞ ഓസീസ് പേസര്‍മാരായ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റ്
പോലുമെടുക്കാതെ 130 റണ്‍സ് വിട്ടുകൊടുത്തു എന്നതിലുണ്ട് ഓസീസ് ബോളിങ്ങിന്റെ ദുരന്തം.

RANDOM NEWS

കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പിനെതിരെ എം എസ് എഫ് വിദ്യാര്‍ത്ഥി വിചാരണ

കാസര്‍കോട്: കേരള വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരെ എം എസ് എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യപകമായി നടത്തുന്ന പ്രതിഷേധ പരിപാടി …