Monday , September 28 2020
Breaking News

നീലേശ്വരത്ത് നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ മോഷണം

നീലേശ്വരം : നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. രാജാ റോഡില്‍ മേല്‍പാലത്തിനു താഴെ പഴയ സബ് ട്രഷറി ഓഫിസിനു സമീപത്തെ കെഎംബി ജ്വല്ലറിയിലാണ് ശനിയാഴ്ച മോഷണം നടന്നത്. ജ്വല്ലറി ഉടമയും ഇദ്ദേഹത്തെകാണാനെത്തിയ ചിലരും മാത്രമാണ് തല്‍സമയം ഇവിടെയുണ്ടായിരുന്നത്. സമീപത്തു സ്‌കൂട്ടര്‍ നിര്‍ത്തി വന്ന ജീന്‍സ് ധരിച്ച 40 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മാലകള്‍ നോക്കുന്നതിനിടെ 3 ഗ്രാം വരുന്ന മാല തഞ്ചത്തില്‍ കൈക്കലാക്കിയത്. സീറ്റുണ്ടായിട്ടും ഇരിക്കാതെ നിന്നു കൊണ്ടായിരുന്നു യുവാവിന്റെ ഇടപാട്. മാലകള്‍ നോക്കി
യുവാവ് തിരിച്ചു പോയി മണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു മാല നഷ്ടപ്പെട്ട കാര്യം മനസിലായത്. ഇതോടെ ജ്വല്ലറി ഉടമ കെ.വി.മോഹനന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യത്തില്‍ സ്‌കൂട്ടറിന്റെ നമ്പറും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ നീലേശ്വരം പോലീസെത്തി പരിശോധിച്ചു വരികയാണ്.

RANDOM NEWS

കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട് : കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന …