Monday , July 13 2020
Breaking News

നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് സ്വന്തം ബൈക്കോടിച്ച് ആശുപത്രിയിലെത്തി കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട് :നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് സ്വന്തം ബൈക്കോടിച്ച് ആശുപത്രിയിലെത്തി രണ്ടു മിനിട്ടുകള്‍ക്കകം കുഴഞ്ഞു വീണു മരിച്ചു. മാണിക്കോത്ത് കപ്പണക്കാലിലെ പരേതരായ കപ്പണക്കാല്‍ അന്തുമായി-ഖദീജ ദമ്പതികളുടെ മകന്‍ സമീര്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സ്വന്തം ബൈക്കോടിച്ച് അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ എത്തിയെങ്കിലും മിനിട്ടുകള്‍ക്കം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ഭാര്യ : ഷാഹിദ. സഹോദരങ്ങള്‍ : ഷുക്കൂര്‍, സത്താര്‍, ആമിന, ഹാജറ, സുഹ്‌റ, ഫൗസിയ, ദൈനബി, ജസീറ.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …