Tuesday , April 7 2020
Breaking News

നെല്ലിക്കട്ടയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

ചെര്‍ക്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ നെല്ലിക്കട്ടയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് അതിരാവിലെ നടത്തിയ പരിശോധനയില്‍ പഴകിയഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. പൊരോട്ട ,കല്‍ത്തപ്പം,ചിക്കന്‍ കറി,പുഴു അരിക്കുന്നചിക്കന്‍ ഫ്രൈ,പഴകിയ മസാല,മത്സ്യ കറി,എന്നിവയാണ് പിടികൂടിയത്

5 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.പ്രശ്‌ന പരിഹാരത്തിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കടകളില്‍ പ്ലാസ്റ്റിക്ക് കാരിബാഗു പരിരോധനയും നടത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രശേഖര്‍ തമ്പി,കെ.സ്. രാജേഷ്,എസ്. ഹാസിഫ് ,പഞ്ചായത്ത് ജീവനക്കാരന്‍ റഫീക്ക് എന്നിവര്‍ നേതൃത്വം നല്‍കി

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …